സഹോദരൻ്റെ ലൈംഗികാതിക്രമം സഹോദരി കൂട്ടുകാരിയോട് പറഞ്ഞു; കൊച്ചിയിൽ ഒന്‍പതാം ക്ലാസുകാരനെതിരെ കേസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഹോദരന്‍ സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. കൊച്ചി പാലാരിവട്ടം പോലീസാണ് ഇതുസംബന്ധിച്ച് കേസെടുത്തിരിക്കുന്നത്. ഒമ്പതാം ക്ലാസുകാരനായ സഹോദരനാണ് ഏഴാം ക്ലാസുകാരിയായ സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍വെച്ചാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. ആരോടും പറയരുടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഭയന്നുപോയ കുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞില്ല. മാസങ്ങളായി ഇതിന്റെ ആഘാതത്തിലായിരുന്നു കൂട്ടി. പിന്നീട് കൂട്ടുകാരിയോടാണ് സംഭവം വെളിപ്പെടുത്തിയത്. കൂട്ടുകാരി ഇക്കാര്യം അധ്യാപകരെ അറിയിച്ചു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ശിശുക്ഷേമസമിതി നല്‍കിയ പരാതിലാണ് കേസ്. അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യപരിശോധന അടക്കം നടത്താനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top