സ്കൂളിലെ ഓട്ടമത്സരത്തിനിടെ 14കാരന് ഹൃദയാഘാതം; കുഴഞ്ഞുവീണ് മരണം
യുപി അലിഗഡില്‍ ഓടുന്നതിനിടെ 14 വയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മോഹിത് ചൗധരി എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സ്കൂളിലെ കായികമത്സരത്തിന് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് മരണം.
സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടി രണ്ട് റൗണ്ട് ഓടിയിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടികള്‍ ഉടന്‍ വീട്ടുകാരെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡിസംബര്‍ ഏഴിനാണ് കുട്ടിയുടെ സ്കൂളില്‍ കായിക മത്സരം നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് മോഹിതിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചത്.
അലിഗഡിലെ തന്നെ അരാന ഗ്രാമത്തിൽ ഓടുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മമത എന്ന 20 വയസുകാരിയും മരിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സെപ്തംബറിൽ യുപി ലഖ്നൗവിലെ സ്‌കൂളിൽ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയും ഹൃദയാഘാതം മൂലം മരിച്ചിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here