ഒന്‍പതാം ക്ലാസുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍; കഴുത്തില്‍ പാടുകള്‍; ദുരൂഹത
February 22, 2025 11:47 AM

തിരുവനന്തപുരം വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസുകാരന്‍ മരിച്ച നിലയില്‍. അലോക് നാഥ് എന്ന വിദ്യാര്‍ത്ഥിയാണ് വീട്ടിനുളളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ എഴുന്നേക്കാതെ വന്നതോടെ രക്ഷിതാക്കള്‍ മുറിയില്‍ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു.
കഴുത്തില്‍ പാട് കാണുന്നു. ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. അബദ്ധവശാല്‍ ഷോക്കേറ്റതാകാം എന്നും സംശയമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here