സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി അധ്യാപകര്‍; ക്രൂരതയില്‍ ജനകീയ പ്രതിഷേധം
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി അധ്യാപകര്‍. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് അതേ സ്‌കൂളിലെ അധ്യാപകര്‍ ആക്രമിച്ചത്. സ്‌കൂളില്‍ വച്ച് തന്നെയായിരുന്നു അതിക്രമം. പീഡനത്തിനു ശേഷം ഇതുപുറത്തു പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ വീട്ടുകാരേയും അധ്യാപകര്‍ ഭീണിപ്പെടുത്തി.
ഒരു മാസം മുമ്പാണ് പീഡനം നടന്നത്. പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മാസമായി പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനാലാല്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കളെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ പോലീസിലും ജില്ലാ ശിശു സംരക്ഷണ വകുപ്പിലും പരാതി നല്‍കിയത്.
പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് മൂന്ന് അധ്യാപകരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ ഇപ്പോള്‍ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here