സഹോദരിമാര്‍ ലൈംഗികമായി പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ; കേസെടുക്കാന്‍ പോലീസ്

പെരുമ്പാവൂരിലെ കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായത് അമ്മയുടെ അറിവോടെ. വര്‍ഷങ്ങളായി തുടരുന്ന പീഡനം അമ്മ അറിഞ്ഞില്ലേ എന്ന് ആദ്യം മുതല്‍ പോലീസിന് സംശയമുണ്ടായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് പ്രതി ധനേഷ് കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അമ്മയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
പീഡന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് അറിഞ്ഞിരുന്നു എന്ന് അമ്മ സമ്മതിച്ചതായാണ് വിവരം. പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതെ രഹസ്യമാക്കി വച്ചതിനാണ് അമ്മയുടെ പേരില്‍ കേസെടുക്കുക. ഭര്‍ത്താവ് രോഗിയായ സമയത്താണ് ധനേഷ് കുമാറുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലായത്. ഭര്‍ത്താവ് മരിച്ചതോടെ അത് ലിവിങ് ടുഗതര്‍ ബന്ധമായി.
ഡ്രൈവറായ പ്രതി ശനി ഞായര്‍ ദിവസങ്ങളിലാണ് വീട്ടില്‍ എത്തുന്നത്. ഈ ദിവസങ്ങളിലാണ് കുട്ടികളേയും പീഡിപ്പിച്ചിരുന്നത്. 2023 മുതല്‍ പീഡിപ്പിച്ചതായാണ് കുട്ടികളുടെ മൊഴി. മുഖത്തടിച്ചിരുന്നതായും മൂത്ത കുട്ടി പറഞ്ഞിട്ടുണ്ട്. മൂത്ത കുട്ടിയുടെ സഹപാഠിയെ കൂടി വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു. കുട്ടി ഇക്കാര്യം അറിയിച്ച് സഹപാഠിക്ക് എഴുതിയ കുറിപ്പ് അധ്യാപികയുടെ മകളായ പെണ്‍കുട്ടി കണ്ടതാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here