കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; മാസ്കും മാസ്‌കും സാനിറ്റൈസറും നിർബന്ധം
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ സാഹചര്യത്തിൽ താൽക്കാലികമായി അടച്ച കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കും. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈൻ ക്ലാസ് തുടരുമെന്നും ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. സ്‌കൂളുകളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സെപ്തംബർ നാണ് അധ്യയനം ഓൺലൈനിലേക്ക് മാറ്റിയത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കേണ്ടതും എല്ലാവരും ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും വേണം.
കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരണമെന്ന് ഉത്തരവിൽ പറയുന്നു.പരിശോധനകളിൽ നിപ്പ കേസുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടറുടെ ഉത്തരവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here