വിദേശകാര്യമന്ത്രി ഇന്ന് പാകിസ്ഥാനിലേക്ക്; സന്ദര്‍ശനം ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാന്‍

ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും. നാളെയാണ് ഷാങ്ഹായി (എസ്‌സിഒ) യോഗം. യോഗത്തിന് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിലും ജയശങ്കർ പങ്കെടുത്തേക്കും.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ ജയശങ്കറിന്‍റെ ആദ്യ പാകിസ്താൻ സന്ദർശനമാണിത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ എത്തുന്നത്. പാകിസ്ഥാനുമായി പ്രത്യേകം ചര്‍ച്ചയുണ്ടാകില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.

ഇസ്ലാമാബാദിലേക്ക് പോകുന്നത് പാകിസ്താനുമായുള്ള ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ലെന്നും എസ്‌സിഒയിലെ സജീവ അംഗമെന്ന നിലയിലാണെന്നും ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, ഇറാൻ, മധ്യ ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധികളും ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top