മോഷ്ടിച്ച വാഹനം തള്ളിക്കൊണ്ട് പോയി; സിസിടിവി നോക്കി പിറകെയെത്തി പോലീസും

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച ആളെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. മൊഗ്രാൽ കൊപ്പളം സ്വദേശി എം.മുഹമ്മദ് അൻസാറാണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്. കിലോമീറ്ററുകളോളം ഇയാൾ വാഹനം തള്ളിക്കൊണ്ടാണ് പോയത്.

അഷ്മിൽ റഹ്മത്തുള്ള എന്നയാളിന്റെ സ്കൂട്ടറാണ് തിങ്കളാഴ്ച മോഷണം പോയത്. വാഹനം കാണുന്നില്ലെന്ന് പോലീസിൽ പരാതി നൽകി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരാൾ വാഹനം തള്ളി കൊണ്ട് പോകുന്നത് കണ്ടു. സ്റ്റേഷൻ മുതൽ അതിഞ്ഞാൽ തെക്കെപുറത്തെ ഒരു വർക്ക് ഷോപ്പ് വരെ മൂന്നര കിലോമീറ്ററോളം വാഹനം തള്ളിയാണ് കൊണ്ടുപോയത്. താക്കോൽ നഷ്ടമായതിനാൽ ലോക്ക് മാറ്റണമെന്ന് കടയിൽ പറഞ്ഞു. എന്നാൽ വഴിയിലെ കടകളിലും വീടുകളിലുമുള്ള സിസിടിവി പരിശോധിച്ച് പോലീസ് അൻസാറിന്റെ വീട്ടിൽ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top