എസ്ഡിപിഐയുമായി കൈകോർത്ത് മുസ്ലിം ലീഗ് ഉന്നതൻ; പ്രതിഷേധം ശക്തമാകുന്നു

എസ്ഡിപിഐയുടെ പരിപാടിയിൽ പങ്കെടുത്ത് മുസ്ലിം ലീഗ് സംസ്ഥാന സംസ്ഥാന പ്രവർത്തക സമിതിയംഗം പങ്കെടുത്തത് വിവാദത്തിൽ. എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വഖഫ്-മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് ലീഗ് നേതാവായ എംസി ഇബ്രാഹീം (എംസി വടകര) പങ്കെടുത്തത്.
പാർട്ടിയുടെ ഉയർന്ന സ്ഥാനത്തുള്ള മുതിർന്ന നേതാവിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയയിലും പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം പങ്കെടുത്തത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നിവരുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയെന്ന ആരോപണം എൽഡിഎഫ് ഉയർത്തുന്നതിന് ഇടയിലാണ് വാർത്ത പുറത്തുവരുന്നത്.
ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ ചേർത്ത് പിടിച്ചതാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് ഇന്നലെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. 10000 വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്ന് എസ്ഡിപിഐ പറയുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ബിജെപി വോട്ടുകള്‍ യുഡിഎഫ് വാങ്ങിയതും എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here