എസ്ഡിപിഐ പിന്തുണ യുഡിഎഫിന്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; വര്‍ത്തമാന സാഹചര്യം പരിഗണിച്ചുള്ള നിലപാടെണെന്ന് വിശദീകരണം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ. കഴിഞ്ഞ തവണ പാര്‍ട്ടി ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും നിലവിലെ രാജ്യത്തെ സാഹചര്യം പരിഗണിച്ചാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചു. നേതാക്കളെ ജയിലിലടച്ചും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനയെ അട്ടിമറിക്കാനും മതരാഷ്ട്രം സ്ഥാപിക്കാനുമുള്ള ബിജെപിയുടെ അജണ്ടയെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം. ബിജെപി വിരുദ്ധ മുന്നണിക്ക് രാജ്യ വ്യാപകമായി നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അതാനാലാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നും എസ്ഡിപിഐ വ്യക്തമാക്കി.

തിരുവനന്തപുരം- 4820, ആറ്റിങ്ങല്‍- 11225, കൊല്ലം-12812, പത്തനംതിട്ട- 11353, മാവേലിക്കര- 8946, ആലപ്പുഴ- 10993, കോട്ടയം-3513, ഇടുക്കി- 10401, എറണാകുളം- 14825, ചാലക്കുടി- 14386, തൃശൂര്‍-6894, ആലത്തൂര്‍-7820, പാലക്കാട്-12504, പൊന്നാനി- 26640, മലപ്പുറം- 47853, കോഴിക്കോട്- 10596, വയനാട്-14326, വടകര-15058, കണ്ണൂര്‍-19170, കാസര്‍കോട്-9713 എന്നിങ്ങനെയായിരുന്നു എസിഡിപിഐയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top