ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ തീരദേശവാസികൾ, ബോട്ടുകൾ കുടുങ്ങി
March 19, 2024 10:31 AM
ആലപ്പുഴ: പുറക്കാട് തീരത്ത് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതിൽ ആശങ്ക. പുലർച്ചയോടെയാണ് പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ കടൽ ഉൾവലിഞ്ഞത്. ഉൾവലിയാനുള്ള കാരണം വ്യക്തമല്ല.
സുനാമിക്കും ചാകരയ്ക്കും മുൻപാണ് കടൽ ഉൾവലിയുന്നതെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. ചാകരയ്ക്ക് മുൻപുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് തീരദേശവാസികൾ. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ചാകര വരാറുള്ളത്. അതേസമയം. കടൽ ഉൾവലിഞ്ഞതോടെ തീരത്ത് ചെളി നിറഞ്ഞതിനെത്തുടർന്ന് മീൻപിടുത്തതിന് പോയ ബോട്ടുകൾ അടുപ്പിക്കാൻ സാധിക്കുന്നില്ല. ഇന്നലെ രാത്രിയിൽ തിരമാല കൂടുതലായിരുന്നെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here