അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ; കുത്തൊഴുക്ക് കാരണം പുഴയിലിറങ്ങാനാകാതെ മുങ്ങൽ വിദഗ്ധർ

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ മലയാളി അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസവും മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയിൽ. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് കുറയാത്തതാണ് കാരണം. നാവികസേനയിലെ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. അടുത്തടുത്ത പ്രദേശങ്ങളിലെല്ലാം മഴയുള്ളതിനാൽ വെള്ളം കുത്തിയൊഴുകുകയാണ്.

അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലിപ്പുഴയിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ല. ശക്തമായ അടിയൊഴുക്കും ഉണ്ട്. ബോട്ടുകൾ വെള്ളത്തിൽ ഒരുസ്ഥലത്ത് ഉറപ്പിച്ച് നിർത്താൻ കഴിയില്ല എന്നാണ് നാവികസേന വിശദീകരിക്കുന്നത്.

ഡ്രെഡ്ജർ എത്തിച്ച് പുഴയിലെ മണ്ണുനീക്കി പരിശോധിക്കുന്നത് പരിഗണിച്ചെങ്കിലും അതിനും കാലാവസ്ഥ തടസ്സമാണ്. മലയിടിഞ്ഞ് ഒലിച്ചെത്തിയ മണ്ണ് മുഴുവൻ പുഴയുടെ അടിത്തട്ടിലുണ്ട്. ഇതിനോട് ചേർന്നാണ് ലോറിയുള്ളത് എന്നാണ് നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top