തിരച്ചില്‍ താല്ക്കാലികമായി നിര്‍ത്തി; മുണ്ടക്കൈ ദുരന്തത്തിൽ മരണം 289

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ദുരന്തബാധിത പ്രദേശത്തും ചാലിയാറിലും തുടരുന്ന തിരച്ചിൽ താല്ക്കാലികമായി നിർത്തി. നാളെ ഇതുവീണ്ടും പുനരാരംഭിക്കും. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 289 ആയി. ഇരുനൂറിൽ അധികം പേരെയാണ് കാണാതായിട്ടുള്ളത്. ഇവരിൽ 29 പേർ കുട്ടികളാണ്.

നിലമ്പൂർ ഉൾവനത്തിലും ചാലിയാറിലും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് 58 മൃതദേഹങ്ങളാണ്. മൂന്നു ദിവസങ്ങളിലായി 93 ശരീരഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവിന് സമീപം ചാലിയാറിൻ്റെ തീരത്തെ അറപ്പുഴ കടവിൽ മൃതദേഹം കണ്ടെത്തിയാതായും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കും മൃതദേഹങ്ങൾ ഒഴുകിയെത്തിയതായും സംശയമുണ്ട്. ചാലിയാറിൻ്റെ തീരത്തുള്ള നിലമ്പൂർ, പോത്തുകല്ല്, മുണ്ടേരി ഭാഗത്തെ വിവിധ കടവുകളിൽ നിന്നാണ് കൂടുതലും മൃതദേഹങ്ങൾ ലഭിച്ചത്.

ദുരന്തം ബാധിച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിൻ്റെ നിർമാണം സൈന്യം പൂർത്തിയാക്കി. ഇത് കാണാതായവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. പ്രദേശത്ത് ആരും ജീവിച്ചിരിപ്പില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top