മന്ത്രിക്കെതിരെ പ്രതിഷേധം; സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും ഉടൻ സ്ഥാപിക്കില്ല; സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകൾ

തിരുവനന്തപുരം: നവംബർ 1ന് മുമ്പ് സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും സ്ഥാപിക്കാൻ പറ്റില്ലെന്ന് ബസുടമകൾ. എപ്രിൽ വരെ കൂടുതൽ സമയം അനുവദിക്കണന്ന് ബസുടമകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അടുത്ത മാസം 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ​ഗതാ​ഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധവും രേഖപ്പെടുത്തി.

അതേ സമയം; നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ല. ഒക്ടോബർ 31 ലെ സൂചനാ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകൾ അറിയിച്ചു.

വിദ്യാർത്ഥികളുടെ യാത്രക്കൂലി വർധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top