അദാനിയില്‍ നിക്ഷേപമുള്ള വിദേശ കമ്പനികളില്‍ സെബി അധ്യക്ഷയ്ക്ക് ഓഹരി; വീണ്ടും ഹിൻഡൻബർഗ്

സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരെ ഹിൻഡൻബർഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷക്കും ഭര്‍ത്താവിനും ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ അദാനി ഗ്രൂപ്പിനെതിരെ നടപടി എടുക്കാന്‍ സെബി തയ്യാറായില്ലെന്നാണ് ഹിൻഡൻബർഗ് ആരോപണം. ഗൗതം അദാനി കമ്പനി വലിയ അഴിമതി നടത്തിയെന്ന് ആരോപിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് 18 മാസങ്ങൾക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
2023 ജനുവരിയിലാണ് അദാനി എൻ്റർപ്രൈസസിനെതിരെയുള്ള റിപ്പോര്‍ട്ടുമായി ഹിൻഡൻബർഗ് രംഗത്തെത്തിയത്. റിപ്പോർട്ട് അദാനി ഗ്രൂപ്പിൻ്റെ ഓഹരികളെ തകര്‍ത്തെറിഞ്ഞു. 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കി എന്നാണ് പുറത്തുവന്ന വിവരം. ഓഹരി വിപണിയിൽ അദാനി വലിയ രീതിയില്‍ കൃത്രിമത്വം നടത്തി. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണ്.
യുഎഇ, മൗറീഷ്യസ്, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് കൃത്രിമം നടത്തുന്നത്. ഇതായിരുന്നു ഹിൻഡൻബർഗ് ആരോപണം. പണിപ്പെട്ടാണ് അദാനി പിടിച്ചുനിന്നത്. പ്രതിസന്ധി ഘട്ടത്തിന് ശേഷം ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here