റേഷന്‍ മസ്റ്ററിങ് ഇന്നും നടന്നില്ല; രണ്ടാം ദിവസവും പരിഹരിക്കാതെ സാങ്കേതിക തകരാര്‍; വലഞ്ഞ് കാര്‍ഡ് ഉടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിന്‍റെ മസ്റ്ററിങ് രണ്ടാം ദിവസവും മുടങ്ങി. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി നിശ്ചയിച്ച മസ്റ്ററിങ് ആണ് മുടങ്ങിയത്. സെര്‍വര്‍ തകരാര്‍ ആണ് കാരണമായി പറയുന്നത്. ഇന്നലെയും സമാന രീതിയില്‍ മസ്റ്ററിങ് മുടങ്ങിയിരുന്നു. റേഷന്‍ വിതരണം അടക്കം നിര്‍ത്തിവച്ച് നടപടികള്‍ പൂര്‍ത്തിയാക്കാനുളള ശ്രമമാണ് തുടര്‍ച്ചയായി പാളിയത്. ഇന്നലെ പിങ്ക് കാര്‍ഡുകളുടെ മസ്റ്ററിങ്ങാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്‌സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനം മസ്റ്ററിങ് തുടങ്ങിയത്. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളു. ഈ മെഷീനുകളിലെ സാങ്കേതിക തകരാര്‍ നിരവധി തവണ ഉണ്ടായതാണ്. എന്നാല്‍ ഇവയൊന്നും പരിഹരിക്കാതെയാണ് നടപടികളുമായി സര്‍ക്കര്‍ മുന്നോട്ടു പോയത്. മാര്‍ച്ച് 31 ആണ് കേന്ദ്ര സര്‍ക്കാര്‍ മസ്റ്ററിങ്ങിന് അനുവദിച്ച അവസാന തീയതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here