ഓപ്പറേഷൻ അജയ്: പതിനാറ് മലയാളികൾ കൂടി നാട്ടിലെത്തും; രണ്ടാം വിമാനം നാളെ

ന്യൂഡൽഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി രണ്ടാം വിമാനം നാളെയെത്തും. രാവിലെ 5.30നാണ് വിമാനം ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത്. ഇതിൽ 16 മലയാളികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ എത്താൽ താല്പര്യം അറിയിച്ച് 20 പേർ കേരള ഹൗസ് വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തിയിരുന്നു. 230 പേർ അടങ്ങുന്ന സംഘത്തിൽ 7 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
കൺട്രോൾ റൂം നമ്പർ: 011 23747079.
വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യാം
ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു. ലിങ്ക് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here