രണ്ടാം ഹിന്ദു സന്യാസിയും അറസ്റ്റിൽ; ഇസ്കോണിനെതിരെ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിൽ രണ്ടാമത്തെ ഹിന്ദു പുരോഹിതൻ അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ ചിൻമോയ് കൃഷ്ണദാസിനെ കാണാൻ ചിറ്റഗോങ്ങിലെ ജയിലിൽ പോയ ശ്യാം ദാസ് എന്ന സന്യാസിക്കെതിരെയാണ് നടപടി. വാറണ്ട് ഇല്ലാതെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരമൺ ദാസ് ഔദ്യോഗികമായി പോലീസ് നടപടി സ്ഥിരീകരിച്ചു.

ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) മുൻ അംഗമായ ഹിന്ദു പുരോഹിതൻ ചിൻമോയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയതിന്റെ പേരിലായിരുന്നു അറസ്റ്റ്.

Also Read: ഹിന്ദു വിരുദ്ധരായ ബംഗ്ലാദേശുകാർക്ക് ഇനി ചികിത്സയില്ലെന്ന് ജെഎൻ റേ ഹോസ്പിറ്റൽ; ചിറ്റഗോങ്ങില്‍ മൂന്ന് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു

ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സർക്കാർ അവകാശപ്പെടുന്നത്. അറസ്റ്റുചെയ്യപ്പെട്ട ചിന്മയ് കൃഷ്ണദാസുൾപ്പെടെ ഇസ്കോണിന്റെ 17 നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം 30 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും റദ്ദുചെയ്യാൻ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്ഐയു) നിർദേശം നൽകിയിട്ടുണ്ട്.

Also Read: ‘മാധ്യമങ്ങൾ നുണയൻമാർ, ഇന്ത്യയിൽ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്

സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും ബിഎഫ്ഐയു തീരുമാനിച്ചിട്ടുണ്ട്. നേതാക്കളുടെ പണമിടപാടുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. അതേസമയം ഹിന്ദു പുരോഹിതന്‍റെ അറസ്റ്റിനെതിരെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തിയിരുന്നു. ചിന്മയ് ദാസിനെ ബംഗ്ലാദേശ് ഭരണകൂടം അന്യായമായാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഡൽഹിയിൽ കഴിയുന്ന ഹസീന ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top