സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്ന് മുതൽ; അവസാന തീയതി ഏപ്രിൽ എട്ട്, വോട്ടെടുപ്പ് അടുത്തമാസം 26ന്
തിരുവനന്തപുരം: കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്നു മുതൽ സമർപ്പിക്കാം. ആകെ ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 20 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
ഏപ്രില്‍ നാല് വരെ സംസ്ഥാനത്ത് പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാന്‍ ഏപ്രില്‍ എട്ട് വരെ സമയമുണ്ട്. ഏപ്രിൽ 26നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ അസം, ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ജമ്മു കശ്മീരിലും ഇതിനോടൊപ്പം വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളും, നേതാക്കളും മണ്ഡലങ്ങളില്‍ പ്രചാരണവുമായി സജീവമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here