കേരളത്തിന് രണ്ടാം വന്ദേ ഭാരത് ഉടൻ

കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് എത്തുന്നു. മംഗാലപുരം എറണാകുളം റൂട്ടിലായിരിക്കും സർവ്വീസ് എന്നാണ് സൂചന.

രാവിലെ ആറ് മണിക്ക് തിരിച്ച് 12 മണിയോടെ എർണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം എന്നാണ് അറിയുന്നത്. മടക്കയാത്ര ഉച്ചക്ക് തിരിച്ച് രാത്രി ഏഴ് മണിയോടെ മംഗലാപുരത്ത് എത്തുന്ന വിധമാകും.

ഡിസൈനിൽ മാറ്റം വരുത്തി, ഓറഞ്ച് നിറമാക്കിയ വന്ദേ ഭാരത് ആണ് ഇനി വരുന്നത്. ഇത് കേരളത്തിനാണ് ആദ്യമായി കിട്ടുന്നത് എന്ന പ്രത്യേകത ഉണ്ട്.

എട്ട് കോച്ചുകളാണ് ആദ്യം അനുവദിച്ചിട്ടുള്ളത്. ഇത് ദക്ഷിണ റെയിൽവേയ്ക്ക് ഉടൻ കൈമാറും. കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സൂചിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top