സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരിക്ക് ഗുരുതര പരുക്ക്; അപകടം അനക്സ് ഒന്നില്‍
തിരുവനന്തപുരം സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്ന് തദ്ദേശസ്വയംഭരണവകുപ്പിലെ ജീവനക്കാരിക്ക് ഗുരുതര പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് ആണ് തകര്‍ന്നത്. ജീവനക്കാരി ശുചിമുറിയില്‍ കയറിയ ഉടനെ ക്ലോസറ്റ് പൊട്ടിവീഴുകയായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയില്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്കും അതിനുശേഷം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
കാലിന് ഒന്‍പത് തുന്നലുകള്‍ ഇട്ടിട്ടുണ്ട്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധത്തിലാണ്. കാലപ്പഴക്കം ചെന്ന ശുചിമുറികളും ക്ലോസറ്റുകളുമാണ് പലതും. ഇത് പുതുക്കിപ്പണിയണം എന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിനിടയിലാണ് അപകടം പിണയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here