രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം; വൈകിട്ടോടെ പുറത്തിറങ്ങും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാത്തിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. കന്റോണ്‍മെന്റ്, മ്യൂസിയം എന്നീ സ്റ്റേഷനുകളിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിൽ ജാമ്യം ലഭിച്ചതോടെ ജയിലിലായിരുന്ന രാഹുൽ ഒമ്പതാം ദിവസം പുറത്തിറങ്ങും.
പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 50000 രൂപയുടെ ബോണ്ട്, അല്ലെങ്കിൽ രണ്ട് ആൾജാമ്യം തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പേരിലാണ് ഈ മാസം ഒമ്പതിന് അതിരാവിലെ അടൂരിലെ വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നാല് കേസുകളാണ് എടുത്തിരുന്നത്. രാഹുലിന് വേണ്ടി അഡ്വ. മൃദുൽ ജോൺ മാത്യു ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here