സെക്രട്ടറിയേറ്റ് ചീഞ്ഞ് നാറുന്നു; മാലിന്യ നിര്‍മാര്‍ജനം തോന്നുംപടി; സർക്കുലർ ഇറക്കി മടുത്തെന്ന് സർക്കാർ
ആർ. രാഹുൽ
തിരുവനന്തപുരം: സ്വഛ് ഭാരത് അഭിയാനും, ശുചീകരണ വാരാ ഘോഷവും മുറപോലെ നടത്തിയാലും ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിലെ ജീവനക്കാരുടെ മനോഭാവത്തിന് യാതൊരു മാറ്റവുമില്ലെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. സെക്രട്ടറിയേറ്റും പരിസരവും നാറിപ്പുഴുത്തിട്ടും മാലിന്യങ്ങൾ വലിച്ചെറിയുന്ന ജീവനക്കാരുടെ മനോഭാവത്തിന് യാതൊരു മാറ്റവുമില്ലെന്നാണ് ഈ സംവിധാനങ്ങള്‍ക്ക് എല്ലാം പണം മുടക്കുന്ന ധനകാര്യ അക്കൗണ്ട്സ് വകുപ്പ് പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.
മാസങ്ങളായി സെക്രട്ടേറിയറ്റിലെ മാലിന്യ നിര്‍മാര്‍ജനം കീറാമുട്ടി യായി തുടരുകയാണ്. ശാസ്ത്രീയ മാലിന്യ പരിപാലനം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടു ന്നില്ലെന്ന് സർക്കാർ പരിതപിക്കുന്നു. മാലിന്യം നിക്ഷേപിക്കേണ്ട രീതിയെക്കുറിച്ച് വീണ്ടും വീണ്ടും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടും പഴയ സ്ഥിതിക്ക് ഒരു മാറ്റമില്ലെന്നാണ് ഈ മാസം 21 ന് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.
മാലിന്യം വേര്‍തിരിച്ച് പ്രത്യേകം പ്രത്യേകം ബക്കറ്റുകളിലാക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥരില്‍ പലരും പാലിക്കുന്നില്ലെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രധാന ഇടങ്ങളില്‍ മൂന്ന് നിറത്തിലുള്ള ബക്കറ്റുകള്‍ സ്ഥാപിക്കു കയും ഓരോ ബക്കറ്റിലും നിക്ഷേപിക്കേണ്ട മാലിന്യം സംബന്ധിച്ച നിര്‍ദ്ദേശം അതിനടുത്തായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശം പാലിക്കപ്പെ ടുന്നില്ലെന്നാണ് സർക്കുലറിൽ പറയുന്നത് –
അവരവര്‍ക്ക് തോന്നുന്ന ബക്കറ്റുകളില്‍ ഉപേക്ഷിക്കുന്ന മാലന്യങ്ങള്‍/ആഹാരാവശിഷ്ടങ്ങള്‍ ബക്കറ്റില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ശുചീകരണ ജീവനക്കാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത്. ഏതൊക്കെ ബക്കറ്റില്‍ എന്തൊക്കെ നിക്ഷേപിക്കണമെന്ന പ്രത്യേക നിര്‍ദേശവും സര്‍ക്കുലര്‍ പറയുന്നുണ്ട്.
പച്ച ബക്കറ്റ്
ആഹാരാവശിഷ്ടങ്ങള്‍ മാത്രം (ഇലകള്‍ ഉള്‍പ്പെടെ) പേപ്പര്‍ നിക്ഷേപിക്കരുത്.
നീല ബക്കറ്റ്
ഭക്ഷണം പൊതിഞ്ഞു കൊണ്ട് വരുന്ന പ്ലാസ്റ്റിക്, ന്യൂസ് പേപ്പര്‍, അലുമിനിയം ഫോയില്‍ പേപ്പര്‍, ചായകപ്പുകള്‍ എന്നിവ മാത്രം.
ചുവപ്പ് ബക്കറ്റ്
പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസ് ചില്ലുകള്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത് “ഇത്രമേൽ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടും തികച്ചും നിരുത്തര വാദപരമായ പ്രവണതകൾ ന്യായീകരിക്കാവുന്നതല്ലെന്നാണ് സർക്കുലർ പുറപ്പെടുവിച്ച ജോയിൻ്റ് സെക്രട്ടറിയുടെ പരിദേവനം – സർക്കുലറിന് വിപരീതമായി പ്രവർത്തി ക്കുന്നവർക്കെതിരെ ഖരമാലിന്യ പരിപാലന ചട്ടം 2016 പ്രകാരം കർശന നടപടികൾ സ്വീകരിക്കു മെന്നും മുന്നറിയിപ്പു നൽകുന്നുണ്ട്.
വിദ്യാസമ്പന്നരും ഉയർന്ന ശമ്പളം വാങ്ങുന്ന ഐ എ എസ് ഉദ്യോഗസ്ഥരുമടക്കം
4000 ത്തോളം ജീവനക്കാർ പണിയെടുക്കുന്ന സെക്രട്ടറിയറ്റിലെ അവസ്ഥ ഇതാണെങ്കിൽ മറ്റിടങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം എങ്ങനെ നടപ്പാവുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here