ന്യൂസ്‌ക്ലിക്കിനെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ; രാജ്യത്തിൻറെ സ്വയം ഭരണവും സമഗ്രതയും തകർക്കാൻ ഗൂഢാലോചന നടത്തി

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്കിനെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഡൽഹി സ്പെഷ്യൽ സെൽ പോലീസ്. രാജ്യത്തിൻറെ സ്വയംഭരണവും സമഗ്രതയും തകർക്കാൻ മനഃപൂർവം ശ്രമിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന്റെ വിജയം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി. കോവിഡ് മഹാമാരി മറികടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ തകർക്കാൻ തെറ്റായ വിവരങ്ങൾ നൽകി എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചൂണ്ടികാണിക്കുന്നു.

ചൈനീസ് ടെലികോം കമ്പനിയായ ഷവോമിയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്നും ആരോപണം ഉണ്ട്. കൂടാതെ ചൈനയുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഘത്തിൽ നിന്ന് പണം കൈപ്പറ്റിയെന്നും ചൈനീസ് താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെല്ലാം തെറ്റാണെന്ന് ന്യൂസ്‌ക്ലിക്ക് പ്രതികരിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പുർകായസ്ഥ ഉൾപ്പെടെ രണ്ടുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഓഫീസും സീൽ ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top