കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. നിയമസഭ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായി. രണ്ട് തവണ എംപിയും, അഞ്ച് തവണ എം.എൽ.എയുമായി.

അഞ്ച് തവ‍ണയും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരുന്നു വക്കം പുരുഷോത്തമൻ നിയമസഭയിലെത്തിയത്. 1970, 1977, 1980, 1982, 2001 എന്നീ വർഷങ്ങളിൽ. മൂന്ന് തവണ സംസ്ഥാന മന്ത്രിയായി. രണ്ട് തവണ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചു. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലുമെത്തി.

ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top