ഉദ്യോഗസ്ഥര്‍ അവധി ആഘോഷത്തില്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ചുറ്റലില്‍; സെക്രട്ടറിയേറ്റ് അനാഥം
തിരുവനന്തപുരം : നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുമ്പോള്‍ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസഥര്‍ അവധി ആഘോഷത്തില്‍. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പുതുതായി അവധിയില്‍ പ്രവേശിച്ച ഉന്നത ഉദ്യോഗസ്ഥ. ഡിസംബര്‍ 31 വരെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വ്യക്തിപരം എന്നാണ് കാരണമായി കാണിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് വിദ്യാഭ്യാസവകുപ്പിന്റെ അധിക ചുമതല നല്‍കി ഉത്തരവിറങ്ങിയിട്ടുണ്ട്.
മുതിര്‍ന്ന പല ഐ.എ.എസ് ഉദ്യോഗസ്ഥരും ടൂറിലാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് വിദേശ യാത്ര കഴിഞ്ഞ് എത്തിയിട്ടേയുള്ളൂ. വ്യക്തിപരമായ ആവശ്യത്തിനാണ് യാത്ര എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 10 വരെയായിരുന്നു ഹനീഷിന്റെ വിദേശ യാത്ര.ഏത് രാജ്യത്തേക്കാണ് ഹനീഷ് യാത്ര ചെയ്തതെന്നും വ്യക്തമാക്കിയിട്ടില്ല. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര കുമാര്‍ അഗര്‍വാള്‍ ഡിസംബര്‍ 4 മുതല്‍ 8 വരെ ഡല്‍ഹിയില്‍ ട്രെയിനിംഗിലായിരുന്നു. ധനകാര്യ റിസോഴ്സ് സെക്രട്ടറി സഫറുള്ള ഇന്നലെ ബാംഗ്ലൂരില്‍ ട്രെയിനിംഗിന് പോയി കഴിഞ്ഞു. ഡിസംബര്‍ 15 വരെയാണ് ട്രെയിനിംഗ്. മറ്റ് വകുപ്പുകളിലെ ഐ എ എസ് ഉദ്യോഗസ്ഥരും വിവിധ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതായാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here