72ാം പീഡനക്കേസിലും ശിക്ഷ; 89-കാരൻ വൈദികൻ പുറത്തിറങ്ങിയേക്കില്ലെന്ന് കോടതി

ഓസ്ട്രേലിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച ഓസ്ട്രേലിയായിലെ 89 കാരനായ കത്തോലിക്കാ വൈദികൻ്റെ ശിക്ഷ വീണ്ടും വർദ്ധിപ്പിച്ചു.

നേരത്തെ വിവിധ പീഡന കേസുകളിലായി 39 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന ജെറാൾഡ് റിഡ്സ് ഡേൽ എന്ന വൈദികനാണ് 72ാമത്തെ പീഡനക്കേസിലെ വിധിയില്‍ 12 മാസം ശിക്ഷ കൂടി വിക്ടോറിയ കോടതി വിധിച്ചത്.

ഫാദർ ജെറാള്‍ഡ് 1994 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വിവിധ പീഡന കേസുകളിലായി 39 വര്‍ഷമാണ് ഇയാൾക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. വീഴ്ചയെ തുടർന്ന് നടക്കാനാവാതെ കിടപ്പിലാണ്. വൈദികനായി തുടർന്ന കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്ന പള്ളികളിലെത്തിയ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് കേസ്. വിക്ടോറിയ സംസ്ഥാനത്തെ വിവിധ പള്ളികളിലും സ്കൂളുകളിലും പ്രവര്‍ത്തിച്ചിരുന്ന കാലത്തായിരുന്നു വൈദികന്‍റെ ക്രൂരത.

1987ല്‍ 13കാരനെ പീഡിപ്പിച്ചത് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ബല്ലറാറ്റ് മജിസ്ട്രേറ്റ് കോടതി വൈദികന് ഒരു വര്‍ഷം കൂടി അധിക ശിക്ഷ വിധിച്ചിരുന്നു. ജറാൾഡിനെ കുറ്റവാളിയെന്ന് കണ്ടെത്തുന്ന 193ാമത്തെ കേസാണിത്. ശിക്ഷ വിധിച്ച കേസുകളിലായി 33 വര്‍ഷവും ആറ് മാസവും ശിക്ഷ അനുഭവിച്ചാല്‍ മാത്രമാണ് പരോള്‍ ലഭിക്കാനുള്ള അര്‍ഹത വൈദികന് ലഭിക്കൂ.

നിലവിലെ സാഹചര്യത്തില്‍ 2028 ഏപ്രിലിലാണ് വൈദികന് പരോള്‍ ലഭിക്കാനുള്ള ആദ്യ അവസരം. എട്ടാമത്തെ തവണയാണ് ഇയാളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നത്.

ജറാൾഡ് ജയിലില്‍ തന്നെ മരിക്കുമെന്ന തോന്നലാണ് തനിക്കുള്ളതെന്ന് മജിസ്ട്രേറ്റ് ഹൂജ് റാഡ്ഫോര്‍ഡ് വിധി പ്രഖ്യാപന വേളയിൽ പറഞ്ഞത്. വീഡിയോ കോൺഫ്രൻസിലൂടെയാണ് വിധി പറഞ്ഞത്. കട്ടിലിൽ നിശബ്ദനായി കിടന്ന് ഫാദർ ജറാൾഡ് കേൾക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിക്ടോറിയായിലെ 16 ലധികം പള്ളികളിലാണ് ഇയാൾ വികാരിയായി പ്രവർത്തിച്ചത്.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top