സീരിയൽ താരം പ്രിയ അന്തരിച്ചു; മരിക്കുമ്പോള്‍ 8 മാസം ഗര്‍ഭിണി; മരണവാര്‍ത്ത പങ്ക് വെച്ച് കിഷോര്‍ സത്യ

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. സീരിയല്‍ രംഗത്തെ ഞെട്ടിച്ച വാര്‍ത്ത സമൂഹമാധ്യമ കുറിപ്പിലൂടെ നടന്‍ കിഷോര്‍ സത്യയാണ് പുറത്ത് വിട്ടത്. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി. അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായി-കിഷോർ സത്യ കുറിച്ചു. കുഞ്ഞ് ഐസിയുവിൽ ആണെന്നും കുറിപ്പില്‍ പറയുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടെന്ന് cardiac arrest ഉണ്ടാവുകയായിരുന്നു
.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന…
ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.
എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും….

വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….
മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു….
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി….
35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല….
ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…
അറിയില്ല….

അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top