കനത്ത മഴയും മൂടല്‍ മഞ്ഞും; കരിപ്പൂരില്‍ നിന്നുളള വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നു; പുറപ്പെടേണ്ട രണ്ട് സര്‍വീസുകള്‍ വൈകുന്നു

കോഴിക്കോട് : കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. കണ്ണൂര്‍, നെടുമ്പാശ്ശേരി,കൊയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കാണ് നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടത്. കനത്ത മഴയും മൂടല്‍ മഞ്ഞുമാണ് സര്‍വീസുകളെ ബാധിച്ചത്.

ദമാം, ദുബായ് വിമാനങ്ങളാണ് കൊയമ്പത്തൂരില്‍ ഇറക്കിയത്. പിന്നീട് കാലാവസ്ഥ അനുകൂലമായപ്പോള്‍ ഇവ തിരികെയെത്തിച്ചു. എന്നാല്‍ കനത്ത മഴ വീണ്ടും പെയ്തതോടെ വീണ്ടും പ്രതിസന്ധിയുണ്ടായി. കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് സര്‍വീസുകള്‍ വൈകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top