കെ.ബാബുവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കേസില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി അനുമതി
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എ കെ.ബാബുവിനെതിരെയുള്ള വിചാരണ തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിലെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്തുകൊണ്ട് എതിര്‍ സ്ഥാനാര്‍ഥിയായ എം. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ആരോപിച്ചാണ് ബാബുവിനെതിരെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെതിരെയാണ് ബാബു സുപ്രീംകോടതില്‍ അപ്പീല്‍ നല്‍കിയത്. വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയതോടെ കേസില്‍ ഹൈക്കോടതി നടപടികള്‍ പുനരാരംഭിക്കും. ഫെബ്രുവരി 19ന് കേസ് വീണ്ടും പരിഗണിക്കും.
ശബരിമല വിഷയത്തില്‍ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തുവെന്ന് അടക്കമുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു തൃപ്പൂണിത്തുറയില്‍ നടന്നത്. 992 വോട്ടുകള്‍ക്കാണ് സ്വരാജിനെതിരെ കെ. ബാബുവിന്റെ വിജയം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here