ഗുജറാത്തിൽ തൊഴിലാളികൾ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടു; മതിൽ ഇടിഞ്ഞു വീണ് 7 മരണം
October 12, 2024 3:49 PM
ഗുജറാത്തിലെ മെഹ്‌സാനയിൽ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഏഴ് മരണം. കൂടുതൽആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കാഡി ടൗണിന് സമീപം ജസൽപൂരിൽ തൊഴിലാളികൾ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ഇടിഞ്ഞു വിണതിനെ തുടർന്ന് തൊഴിലാളികൾ മണ്ണിനടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെടുകയായിരുന്നു. പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here