ഏഴാംക്ലാസുകാരന്‍ സ്കൂള്‍ യൂണിഫോമില്‍ തൂങ്ങി മരിച്ച നിലയില്‍; അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ്; മുഖ്യമന്ത്രിക്ക് പരാതി
ആലപ്പുഴ: അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. കാട്ടൂര്‍ സ്വദേശി മനോജിന്‍റെ മകന്‍ പ്രജിത്ത് (13) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ലാസ് കഴിഞ്ഞ് മടങ്ങി വന്ന കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസിനും മുഖ്യമന്ത്രിക്കും ബാലാവകാശകമ്മീഷനും പരാതി നല്‍കി.
കാട്ടൂരിലെ സ്വകാര്യ സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു പ്രജിത്ത്. ക്ലാസില്‍ തലകറക്കം വന്ന ഒരു കുട്ടിക്കൊപ്പം പ്രജിത്ത് വെള്ളം കുടിക്കാന്‍ പോയിരുന്നു. കുട്ടികളെ കാണാത്തതിനാല്‍ അധ്യാപിക സ്റ്റാഫ് റൂമില്‍ വിവരം അറിയിക്കുകയും സ്കൂളില്‍ പൊതുവായി അറിയിപ്പ് നല്‍കുകയും ചെയ്തു. വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞത് ടീച്ചര്‍ വിശ്വസിച്ചില്ല. മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അധിക്ഷേപിച്ചു. പോക്കറ്റുകള്‍ പരിശോധിച്ച് നീ ഓക്കെ കഞ്ചാവ് ആണോ എന്ന് ചോദിച്ചു. ഇതില്‍ പ്രജിത്തിന് വളരെയധികം മനോവിഷമം ഉണ്ടായതായി പറയുന്നു.
മറ്റ് അധ്യാപകര്‍ വന്ന് ചോദ്യം ചെയ്യുകയും ചൂരലുകൊണ്ട് അടിക്കുകയും ചെയ്തതായി അച്ഛന്‍ അജിത്തിന്‍റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ എത്തിയ പ്രജിത്ത് യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here