കൃപാസനത്തിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ചു. കൊല്ലത്തു നിന്ന് കലവൂർ കൃപാസനം ധ്യാന കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ബസ് മത്സ്യവുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന് മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണം.
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

അതേസമയം; തിരുവനന്തപുരത്ത് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ഇടിച്ച് യുവാവ് മരിച്ചു. അമിത വേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പാറശ്ശാല കാരാളിയിലാണ് അപകടം നടന്നത്. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരൺ പ്രസാദാണ് മരിച്ചത്.

നിയന്ത്രണം വിട്ട ബസ് എതിർദിശയിലെത്തിയ ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top