ലൈംഗിക തൊഴിലാളിയെന്ന പ്രയോഗം വേണ്ട, ഭാഷയിലെ ജെന്‍ഡര്‍ മുന്‍വിധികള്‍ തിരുത്താന്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍

ദില്ലി : ലൈംഗിക തൊഴിലാളിയെന്ന പദം ഒഴിവാക്കി സുപ്രീംകോടതി. ഭാഷയിലെ ജെന്‍ഡര്‍ മുന്‍വിധികള്‍ തിരുത്തുന്നതിന്റെ ഭാഗമായാണ് ലൈംഗിക തൊഴിലാളിയെന്ന പദം ഒഴിവാക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. സുപ്രീംകോടതിയുടെ ശൈലി ബുക്കിലാണ് തിരുത്തല്‍ വരുത്തിയിരിക്കുന്നത്. അതിജീവിത, പണത്തിനായി ലൈംഗിക ഇടപാട് നടത്തുന്നയാള്‍, പണത്തിനു വേണ്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നയാള്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കണമെന്നാണ് പുതിയ നിര്‍ദേശം.

ഇത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് എന്‍ജിഒ സംഘടനകള്‍ കത്ത് നല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്റ്റാര്‍ രേഖമൂലം എന്‍ജിഒ സംഘടനകളെ അറിയിച്ചിട്ടുമുണ്ട്. ലൈംഗിക തൊഴിലിലേര്‍പ്പെടുന്ന സ്ത്രീകളില്‍ പലരും ബലം പ്രയോഗിച്ചും,കടത്തി കൊണ്ടു വന്നും, കബളിപ്പിച്ചും ഈ സാഹചര്യത്തില്‍ എത്തപ്പെട്ടവരാണെന്നും ഇത് കണക്കാക്കിയുള്ള സമീപനം സ്വീകരിക്കണമെന്നുമാണ് എന്‍ജിഒകള്‍ കത്തില്‍ ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top