മുകേഷിനെ അടുപ്പിക്കാതെ സിപിഎം സംസ്ഥാന സമ്മേളനം; സ്ഥലം എംഎല്‍എയുടെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റുമില്ല

ലൈംഗികാരോപണക്കേസില്‍ കുറ്റപത്രം കൊടുത്തതോടെ എം മുകേഷിനെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി സിപിഎം. സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളാണ് മുകേഷ്. എന്നാല്‍ ഇന്നലെ മുതല്‍ പിബി അംഗങ്ങള്‍ വരെ എത്തിയിട്ടും മുകേഷ് ആ ഭാഗത്തേക്ക് വന്നിട്ടില്ല. സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഒരു പോസ്റ്റു പോലും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് വിജയിച്ച മുകേഷ് പങ്കുവച്ചിട്ടില്ല.
മുകേഷിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സമാനമായ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ല എന്ന ന്യായീകരണം പറഞ്ഞാണ് സിപിഎം സംരക്ഷിച്ചത്. എന്നാല്‍ മുകേഷ് കുറ്റക്കാരനാണ് എന്ന് പോലീസ് കുറ്റപത്രം നല്‍കിയതോടെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനിച്ചു.
എംഎല്‍എ എന്ന നിലയില്‍ പൊതുപരിപാടികളില്‍ മുകേഷിന് പങ്കെടുക്കാം, എന്നാല്‍ പാര്‍ട്ടി വേദികളില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം. ഈ വിലക്ക് തന്നെയാണ് സംസ്ഥാന സമ്മേളന വേദിയിലും തുടരുന്നത്. മുകേഷ് കൊല്ലം ജില്ലയില്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
അസാന്നിധ്യം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുമ്പോൾ സ്ഥലം എംഎൽഎ എന്ന നിലയിൽ മുകേഷിനെ ഏതെങ്കിലും വേദിയിൽ ഇനി സിപിഎം അവതരിപ്പിക്കുമോ എന്നാണ് അറിയാനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here