പത്തനംതിട്ട പീഡനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത; മൂന്നുപേര്‍ കൂടി പിടിയിലായി

പത്തനംതിട്ട പീഡനക്കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം ഉയരുന്നു. പതിമൂന്നു വയസുമുതല്‍ തുടങ്ങിയ പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥ കേട്ട് കേരളം നടുങ്ങവേയാണ് അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വരുന്നത്.

62 പേര്‍ പീഡിപ്പിച്ചു എന്നാണ് കുട്ടി നല്‍കിയ മൊഴി. ഇവര്‍ മുഴുവന്‍ താമസിയാതെ അറസ്റ്റിലാകും. ഇന്നലെയും മൂന്നുപേരെ പോലീസ് പിടികൂടി. രാത്രി വൈകി പമ്പയില്‍ നിന്നാണ് ഇവരെ പൊക്കിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയും ഓട്ടോ ഡ്രൈവര്‍മാരും സഹോദരങ്ങളും ഉള്‍പ്പെടെ 20 പേര്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്‌. വിവാഹം നിശ്ചയിച്ച യുവാവ് കൂടി അറസ്റ്റില്‍ ആയത് നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.

Also Read: പത്തനംതിട്ടയിലെ പെണ്‍കുട്ടി ഇരയായത് ക്രൂരമായ ലൈംഗിക ചൂഷണത്തിന്; പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു

പുതിയൊരു എഫ്ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ട് എഫ്ഐആറുകള്‍ വേറെയുമുണ്ട്. പോക്സോ നിയമം വന്ന ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പ്രതികളായ കേസ് കൂടിയാണിത്.

അച്ഛന്റെ ഫോണില്‍ പെണ്‍കുട്ടി സേവ് ചെയ്ത 32 നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഇവരെല്ലാം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് സൂചന. പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടിയുടെ കൈമാറ്റം നടന്നത്. ഇവിടുത്തെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യമുണ്ട്. കോന്നി, ആറന്മുള, പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ പോലീസ് സ്റ്റെഷനുകളിലേക്ക് അന്വേഷണം വ്യാപിക്കും എന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കുന്ന സൂചന.

Also Read: പതിമൂന്ന് വയസ് മുതല്‍ പെണ്‍കുട്ടിക്ക് പീഡനം; പീഡിപ്പിച്ചത് 64 പേര്‍; വിപുലമായ അന്വേഷണത്തിന് പോലീസ്

സ്കൂള്‍ കായികതാരം കൂടിയായ പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ ആണ്‍സുഹൃത്ത് സുബിന്‍ ആണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തത്. ഇതിനുശേഷമാണ് സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ആണ് കേസിലെ പ്രധാന പ്രതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top