വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണം; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി; മധുരയിലെ അസി. ജയിലര്‍ക്ക് എതിരെ കേസ്

വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണിച്ച മധുര അസി. ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത ചെറുമകളാണ് ജയിലറെ തല്ലിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജയിലറെ ജയില്‍വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പരാതി നല്‍കിയത് പ്രകാരം ഇയാള്‍ക്ക് എതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.

തടവുകാരുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ദുരുദ്ദേശത്തോടെ ജയിലര്‍ സമീപിക്കുന്നു എന്ന പരാതി മുന്‍പേയുണ്ട്. മുത്തച്ഛനെ കാണാനായി പെണ്‍കുട്ടി ജയിലില്‍ വരാറുണ്ട്. അപ്പോഴാണ്‌ ജയിലറുടെ കണ്ണില്‍ ഈ പെണ്‍കുട്ടി പെടുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വഴിയോര ഭക്ഷണശാലയുണ്ട്. ഭക്ഷണശാലയിലെത്തിയ ജയിലര്‍ പെണ്‍കുട്ടിയോട് തനിച്ച് വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി ബന്ധുക്കളോട് സംഭവം പറഞ്ഞു. സ്ത്രീകള്‍ അടങ്ങിയ ബന്ധുക്കളുടെ സംഘമാണ് ജയിലറെ തേടി വന്നത്.

പെണ്‍കുട്ടി ജയിലറോട് ഒരു സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടിയും സംഘവും ഇയാളെ കണ്ടുമുട്ടുകയുമായിരുന്നു. ഇയാളെ കണ്ടതോടെ ഓടി അടുത്ത പെണ്‍കുട്ടി നടുറോഡില്‍ ഇട്ട് ഇയാളെ മര്‍ദിച്ചു. അരിശം തീരും വരെ തല്ലി. ചെരുപ്പൂരിയും തല്ലി. ഇതുകൂടാതെ പെണ്‍കുട്ടിയും ബന്ധുക്കളും പോലീസില്‍ പരാതിയും നല്‍കി. പരാതി പ്രകാരം മധുര സൗത്ത് പോലീസ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top