പതിനൊന്നുകാരിക്ക് പള്ളിയില്‍ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

ആലുവ: ദേവാലയത്തിലെത്തിയ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് ഒളിവില്‍പ്പോയ പ്രതി പിടിയില്‍. ചുണങ്ങുംവേലി നെടുങ്ങൂര്‍വീട്ടില്‍ സെബാസ്റ്റ്യനാണ് (59) അറസ്റ്റിലായത്. പ്രതിയെ ആലുവയില്‍ നിന്ന് എടത്തല ഇന്‍സ്പെക്ടര്‍ എ.എന്‍ ഷാജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്സോ, ലൈംഗികപീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കഴിഞ്ഞ ശനിയഴ്ച വൈകിട്ട് സെന്റ് ജൂഡ് ഷ്റൈൻ, എട്ടേക്കർ പള്ളിയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിലെ നേര്‍ച്ചയുമായി ബന്ധപ്പെട്ട പരിപാടിക്ക് അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. പള്ളിയുടെ പരിസരത്തുവച്ച് ഇടവകക്കാരനായ സെബാസ്റ്റ്യന്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. നിലവില്‍ പ്രതി റിമാന്‍ഡിലാണ്. ഉടന്‍ കോടതിയില്‍ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top