അമേരിക്കന്‍ റാപ്പർ ലൈംഗിക വിവാദത്തില്‍; സീൻ കോംബ്സിന് എതിരെ പരാതിയുമായി 120 പേര്‍

അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി സീന്‍ ഡിഡ്ഡി കോംബ്സ് വീണ്ടും വിവാദ ചുഴിയില്‍. 120 പേരാണ് 54-കാരനായ കോംപ്‌സിനെതിരേ ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

3280ല്‍ അധികം പേരാണ് തന്നെ സമീപിച്ചതെങ്കിലും ഇവരില്‍ 120 പേരെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇരകളുടെ അഭിഭാഷകന്‍ ടോണി ബസ്ബീ പറഞ്ഞത്. 120 പേരില്‍ 25 പേര്‍ അതിക്രമത്തിന് ഇരയാകുന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്തവര്‍ ആയിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.

പരാതിക്കാരില്‍ അറുപത് പേര്‍ സ്ത്രീകളും അറുപതു പേര്‍ പുരുഷന്മാരുമാണ്. 1991 മുതല്‍ 2024 വരെയുള്ള കാലത്താണ് ചൂഷണം നടന്നത്. പീഡനം നടക്കുമ്പോള്‍ ഒരു കുട്ടിക്ക് പ്രായം ഒമ്പത് വയസായിരുന്നു. എല്ലാ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചാണ് സീന്‍ ഡിഡ്ഡി കോംപ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.

അടുത്ത 30 ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്യാനാണ് അഭിഭാഷകര്‍ നീങ്ങുന്നത്. ലൈംഗിക പീഡനം ആരോപിച്ച് മുന്‍ കാമുകി നല്‍കിയ പരാതിയില്‍ സീൻ കോംബ്സ് അറസ്റ്റിലായിരുന്നു. സെക്‌സ് ട്രാഫിക്കിങ് കേസില്‍ ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ വിചാരണകാത്ത് കഴിയുകയാണ് കോംപ്‌സ്. കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top