ആനന്ദബോസിനെതിരായ പീഡനപരാതിയില്‍ ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കി; കൊല്ലംകാരനാണ്, വീഴുമെന്ന് കരുതേണ്ടന്ന് ഗവര്‍ണര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗികപീഡന പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് ബംഗാള്‍ പോലീസ്. മൂന്ന് ജീവനക്കാര്‍ നാളെ പ്രത്യേക സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇന്നലെ മൂന്ന് ജീവനക്കാരോടും രാജ്ഭവനിലെ പോലീസ് ഉദ്യോഗസ്ഥനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയെ ഗവര്‍ണര്‍ രണ്ട് ദിവസങ്ങളിലായി ലൈംഗികപീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവം നടന്ന ഉടന്‍ യുവതി രാജ്ഭവനിലെ പൊലീസ് എയിഡ് പോസ്റ്റിൽ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടും നല്‍കാനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള മറുപടി.
അതേസമയം തന്നെ വലിച്ച് താഴെയിടാനാണ് ശ്രമമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് പ്രതികരിച്ചു. താന്‍ ഒരു കൊല്ലംകാരനാണെന്നും അങ്ങനെ ഒന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും ആനന്ദബോസ് പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കേണ്ട ആവശ്യം ഇല്ലെന്ന് ഗവര്‍ണര്‍ ജീവനക്കാര്‍ക്ക് കത്തയച്ചു. ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here