കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടർക്ക് നേരെ 75കാരന്‍റെ ലൈംഗീകാതിക്രമം; ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍
August 13, 2024 3:39 PM

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. വനിതാ കണ്ടക്ടര്‍ക്ക് നേരെയാണ് അതിക്രമം. പത്തനംതിട്ട ഇലവുംതിട്ടയിലേക്ക് പോയ ഓര്‍ഡിനറി ബസില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പൂക്കോട് സ്വദേശി കോശിയെ (75) നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
ഓടുന്ന ബസിൽവച്ച് ഇയാൾ കണ്ടക്ടറെ കടന്നുപിടിക്കുക ആയിരുന്നു. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഓടുന്ന ബസിൽ നിന്നും ഇയാള്‍ ചാടിയിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു. ബസിന് പുറത്ത് ഉണ്ടായിരുന്ന നാട്ടുകാർ കോശിയെ പിടിച്ചുവയ്ക്കുക ആയിരുന്നു. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here