മല്ലു ട്രാവലർ പോലീസിന് മുന്നിൽ; പീഡന പരാതിയിൽ മൊഴി നൽകി
കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെ പോലീസ് ചോദ്യം ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന് ശേഷമാണ് കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഷാക്കിർ സുബ്ഹാന്‍ ഹാജരായത്. കേരളം വിട്ട് പുറത്ത് പോകരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് ഹാജരാക്കണം, എന്നിവയാണ് ജാമ്യ ഉപാധികൾ.
സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. കഴിഞ്ഞ മാസം 13 ന് അഭിമുഖത്തിനായെത്തിയ ഷാക്കിർ സുബ്ഹാന്‍ എറണാകുളത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഈ സമയം യുവതിയുടെ പ്രതിശ്രുത വരൻ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇയാൾ പുറത്തേക്ക് പോയപ്പോളാണ് പീഡന ശ്രമമുണ്ടായത്. പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാക്കിർ സുബ്ഹാൻ വിദേശത്തേക്ക് കടന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here