പതിനാലുകാരിയെ പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റില്‍

ഉത്തരാഖണ്ഡിലെ അൽമോറയില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവ് ഭഗവത് സിങ് ബോറയാണ് കുടുങ്ങിയത്. സംഭവം വിവാദമായതോടെ ബോറയെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് മഹേന്ദ്ര ഭട്ടിൻ്റെ നിർദ്ദേശപ്രകാരം സ്ഥാനങ്ങളില്‍ നിന്നും നീക്കി. സാള്‍ട്ട് മേഖലയിലെ നേതാവാണ് ബോറ.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയും നടത്തി. ഓഗസ്റ്റ് 24 നാണ് സംഭവം നടന്നത്. പരാതി ലഭിച്ചത് 30ന് ആണെന്ന് പോലീസ് പറഞ്ഞു. ബോറ വിഷയത്തില്‍ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
സ്ത്രീകൾക്ക് എതിരെ അക്രമങ്ങള്‍ നടത്താന്‍ ബിജെപി നേതാക്കള്‍ക്ക് സർക്കാർ ‘ലൈസൻസ്’ നൽകിയെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കരൺ മഹാര ആരോപിച്ചു. ഉത്തരാഖണ്ഡിലെ പുഷ്കർ സിങ് ധാമി സര്‍ക്കാര്‍ കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുത കാട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര ഭട്ട് ഈയിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ബോറയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് ഇതിന് മറുപടിയായി ബട്ട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here