പോക്സോ കേസില്‍ മുന്‍മുഖ്യമന്ത്രിക്ക് എതിരെ അറസ്റ്റ് വാറന്റ്; യെഡിയൂരപ്പ നേരിടുന്നത് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്ക് പോക്സോ കേസിൽ അറസ്റ്റ് വാറന്റ്. സിഐഡി വിഭാഗമാണ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്. പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ് വന്നത്. മാർച്ച് 14നാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡൽഹിയിലാണെന്ന് കാണിച്ച് ജൂൺ പതിനേഴിന് ഹാജരാകാമെന്നാണ് യെഡിയൂരപ്പ അറിയിച്ചത്. അറസ്റ്റ് ഭയന്ന് കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ‌നാളെ പരിഗണിക്കും.

യെഡിയൂരപ്പയ്ക്ക് എതിരെ പെൺകുട്ടിയുടെ അമ്മയാണ് സദാശിവ്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വഞ്ചനാകേസുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്നാണ് മോശം അനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണങ്ങള്‍ യെഡിയൂരപ്പ നിഷേധിച്ചിട്ടുണ്ട്. യെഡിയൂരപ്പയെ അറസ്റ്റ് ചെയ്തേക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര നേരത്തേ സൂചന നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top