ലൈംഗിക പീഡന പരാതിയിൽ ഒളിച്ചോടില്ല; സത്യം തെളിയിക്കാൻ എതറ്റംവരെയും പോരാടുമെന്ന് നിവിൻ പോളി
യുവതിയുടെ ലൈംഗിക പീഡന ആരോപണം നിഷേധിച്ച് നിവിൻ പോളി. പരാതി ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല. ഇതുവരെ അവരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നടൻ അറിയിച്ചു. സത്യം തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ കേസെടുത്തിരിക്കുന്ന സ്റ്റേഷനിൽ യുവതി നേരത്തേയും ഒരു പരാതി നൽകിയിരുന്നു. ആരോപണം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാം എന്നുമാണ് അവർ പറഞ്ഞതെന്നും നിവിൻ പറഞ്ഞു. ഇന്ന് എടുത്തിരിക്കുന്ന കേസിൽ അന്വേഷണവുമായി പൂർണമായും സഹകരിjക്കുമെന്നും നിവിൻ പോളി അറിയിച്ചു.
ഈ കേസിൽ പ്രതികളായി പറയുന്ന ഒരാളെ അറിയാം. സിനിമകൾക്ക് ഫണ്ട് നൽകുന്നയാളാണ്. നിർമാതാവ് സുനിലിനെ ദുബായിലെ ഷോപ്പിംഗ് മാളിൽ വച്ച് കണ്ടിട്ടുണ്ട്. മറ്റ് പ്രതികളെ ആരെയും അറിയില്ലെന്നും നടന്‍ പറഞ്ഞു.
എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടനെതിരെ ഊന്നുകൽ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത പശ്ചാത്തലത്തിലാണ് പ്രതികരണം. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം ദുബായിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ പലതവണ കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് പോലീസിന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.
നടൻ ഉൾപ്പെടെ ആറുപേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 376, 376 (ഡി), 354 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നടൻ. തൻ്റെ സുഹൃത്തായ വനിതയാണ് പ്രതികളുടെ അടുത്ത് എത്തിച്ച തെന്നും പരാതിയിലുണ്ട്.
പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയയാണ് ഒന്നാം പ്രതി. നിർമാതാവ് എകെ സുനിൽ (രാഗം സുനിൽ) ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് യഥാക്രമം മറ്റു പ്രതികൾ. കഴിഞ്ഞ വർഷം വിദേശത്ത് വച്ച് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചെന്ന് ഊന്നുകൽ പോലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here