കൗമാരക്കാരനെ പീഡിപ്പിച്ച 90 പിന്നിട്ട വൈദികന് ജീവപര്യന്തം

യുഎസ്എ ന്യൂ ഓർലിയൻസില്‍ കൗമാരക്കാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ 93കാരനായ കത്തോലിക്കാ പുരോഹിതന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. പ്രതിയായ ഫാദര്‍ ലോറന്‍സ് ഹെക്ക൪ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

ന്യൂ ഓര്‍ലിയന്‍സ് അതിരൂപതയിലെ വൈദികര്‍ക്ക് എതിരെ പീഡനാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുമ്പോഴാണ് ഒരു പുരോഹിതന്‍ ശിക്ഷിക്കപ്പെടുന്നതും. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്‌മണ്ട് ക്ഷമാപണവുമായി രംഗത്തുണ്ട്.

സ്കൂള്‍ മത്സരങ്ങളില്‍ ഗുസ്തി പരിശീലിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ്‌ പീഡനം നടത്തിയത്. ബാലന്‍ മാതാപിതാക്കളോടും ക്രിസ്ത്യന്‍ പള്ളി അധികാരികളെയും പീഡനവിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് വന്നത്. ഹെക്കര്‍ പീഡിപ്പിച്ചതായി ആരോപിച്ച് വേറെയും ഇരകള്‍ രംഗത്തുവന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top