പതിമൂന്ന് വയസ് മുതല്‍ പെണ്‍കുട്ടിക്ക് പീഡനം; പീഡിപ്പിച്ചത് 64 പേര്‍; വിപുലമായ അന്വേഷണത്തിന് പോലീസ്
പത്തനംതിട്ടയിലെ കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചെന്ന് പരാതി. പരാതിയില്‍ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ചുപേര്‍ അറസ്റ്റിലായി. മൂന്നുവര്‍ഷത്തിനിടെയാണ് പീഡനം നടന്നത്. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലാണ് പതിനെട്ടുകാരി നടത്തിയത്.
നിലവില്‍ 40 പേര്‍ക്കെതിരേയാണ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല
13 വയസുള്ളപ്പോള്‍ മുതല്‍ പീഡനം ആരംഭിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് ആണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പരിശീലകരും കായികതാരങ്ങളും സഹപാഠികളും പ്രതികളാകും. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചു. പെണ്‍കുട്ടി ശിശുക്ഷേമസമിതിക്ക് മുന്‍പാകെയാണ് മൊഴി നല്‍കിയത്. അന്വേഷണം എസ്പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here