‘ലൈംഗികാതിക്രമം, ഭീഷണി, പണപ്പിരിവ്…’; ജയിലില്‍ കഴിയുന്ന ഡോ. സന്ദീപ് ഘോഷിൻ്റെ അടുപ്പക്കാര്‍ മെഡിക്കൽ കോളേജിൽ നിന്നും പുറത്ത്
ആർജി കർ മെഡിക്കൽ കോളേജിൽ നിന്നും മുൻ പ്രിൻസിപ്പൽ ഡോക്ടർ സന്ദീപ് ഘോഷിൻ്റെ അടുപ്പക്കാർക്കാരെ നിന്നും പുറത്താക്കി. വിദ്യാർത്ഥിനിയായ ഡോക്ടറെ ബാലത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ഒരു വിഭാഗം ജൂനിയർ ഡോക്ടർമാർ നൽകിയ പരാതിയിലാണ് നടപടി. ഒരു റസിഡൻ്റ് ഡോക്ടർ, മൂന്ന് ഹൗസ് സ്റ്റാഫ്, മൂന്ന് ഇൻ്റേണുകൾ, മൂന്ന് സീനിയർ എംബിബിഎസ് വിദ്യാർത്ഥികൾ എന്നിവരെയാണ് പുറത്താക്കിയത്. നടപടി നേരിട്ടവരെല്ലാം സന്ദീപ് ഘോഷുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണ്. ഹൗസ് സ്റ്റാഫായ ഡോക്ടർ ഘോഷിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആശിഷ് പാണ്ഡെയും ഇതിൽ ഉൾപ്പെടുന്നു.
ലൈംഗിക -ശാരീരിക-മാനസിക പീഡനം, ഭീഷണി, മോശം പെരുമാറ്റം, ബലപ്രയോഗത്തിലൂടെയുള്ള പണപ്പിരിവ്, പ്രത്യേക രാഷ്ട്രീയ പാർട്ടി സംഘടനയിൽ ചേരാൻ നിർബന്ധിക്കൽ, വിദ്യാർത്ഥികൾക്കെതിരെ പോലീസിൽ തെറ്റായ പരാതി നൽകൽ എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ.
പരീക്ഷയിൽ തോൽപ്പിക്കുകയോ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നാണ് മറ്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് എൻക്വയറി കമ്മറ്റിയുടെ റിപ്പോർട്ടിൽ ജീവനക്കാരും വിദ്യാർത്ഥികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ‘വിദ്യാർത്ഥിനികൾക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയതിൻ്റെ തെളിവുകളും അത് നടത്തിയവരുടെ പേരുകളും ആഭ്യന്തര പരാതി സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുറത്താക്കിയവരെ തിരിച്ചെടുക്കരുതെന്നാണ് നിർദ്ദേശം.
ALSO READ: വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മുൻ പ്രിൻസിപ്പല്‍ അറസ്റ്റിൽ; സിബിഐയുടെ നിര്‍ണായക നീക്കം
സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ മുൻപ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാർ ഹാളിൽ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി പിജി വിദ്യാർത്ഥിനിയുടെ കൊലപാതകക്കേസിലും ഡോ. ഘോഷ് പ്രതിയാണ്. കേസിൽ വളരെ വൈകി എഫ്ഐആർ റജിസ്റ്റർ ചെയ്തതിനും തെളിവുകൾ നശിപ്പിച്ചതിനും ഇരയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മുൻ പ്രിൻസിപ്പലിനെ പ്രതിയാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും സമാന കുറ്റങ്ങളുടെ പേരിൽ കേസിൽ പ്രതിയാക്കിയിരുന്നു.
കേസിൽ പ്രധാന പ്രതിയായ സിവിക് പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം ചെയ്തതായി നുണ പരിശോധനയിൽ അടക്കം തെളിഞ്ഞിരുന്നു. സന്ദീപ് ഘോഷിനെയും സിബിഐ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. സിബിഐയെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചെന്നായിരുന്നു പോളിഗ്രാഫ് ടെസ്റ്റ് റിപ്പോർട്ട്. നിലവിൽ സന്ദീപ് ഘോഷ് റിമാൻഡിലാണ്.
ALSO READ: ‘ഞാൻ എത്തിയപ്പോൾ വനിതാ ഡോക്ടർ മരിച്ചിരുന്നു…’ നുണ പരിശോധനയിൽ കൊൽക്കത്ത കേസിലെ പ്രതി പറഞ്ഞത്
മുൻ പ്രിൻസിപ്പലിനെ ലേയേർഡ് വോയ്‌സ് അനലിസ്റ്റിനും (എൽവിഎ) പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയതായും സിബിഐയുടെ റിമാൻഡ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.സെപ്റ്റംബർ 28ന് ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. സന്ദീപ് ഘോഷിനെതിരായി ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് പറഞ്ഞിരുന്നു. ഇവ തെളിയിക്കപ്പെട്ടാൽ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- CBI during polygraph test
- cbi finding in kolkata rape case
- dr sandip ghosh kolkata
- dr sandip ghosh kolkata rape case
- kolkata
- kolkata doctor murder
- kolkata doctor rape and murder case
- Kolkata doctor rape-murder case
- KOLKATA RAPE CASE
- kolkata rape case accused
- Kolkata rape murder
- kolkata rg kar medical college
- Lie detector test
- lie detector test in Kolkata case
- Poly graph test in Kolkata Case
- polygraph test
- polygraph test in kolkata rape case
- RG Kar principal Sandip Ghosh
- sandip ghosh