ബസിൽ ലൈംഗികാതിക്രമം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
October 30, 2023 7:07 PM

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് പിടിയിലായത് .
തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. യുവതി ബസ് ജീവനക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പോലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോള്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here