ലൈംഗികാതിക്രമം നടത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതി; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പോലീസ് കേസ്
June 8, 2024 6:40 PM
തൃശ്ശൂര്‍: ലൈംഗികാതിക്രമം നടത്തിയെന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു. ചാലക്കുടി വനം ഡിവിഷനിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് കുമാറിനെതിരെ പോലീസ് കേസെടുത്തത്.
2023 ഓഗസ്റ്റ് 11നും 2024 ഫെബ്രുവരി 21നും രണ്ട് തവണ അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഉദ്യോഗസ്ഥന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട വനിതാ പോലീസാണ് അന്വേഷണം നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here